രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
text_fieldsകൽപറ്റ: ജില്ലയിൽ വിവിധ പരിപാടികൾക്കെത്തുന്ന രാഹുൽ ഗാന്ധി എം.പി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് ജനപ്രതിനിധികളുമായി സംവദിക്കും. ചൊവ്വാഴ്ച രാവിലെ 11 മുതൽ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ജില്ല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിപുലമായ സംവാദം നടത്തുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതി, പഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാറിൽ നിന്നുള്ള ഫണ്ട് ലഭ്യത, പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി, വന്യമൃഗ ശല്യത്തിനെതിരെയുള്ള പരിഹാര നടപടികൾ, ബഫർ സോൺ വിഷയങ്ങൾ, കാർഷിക പ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ച് വിപുലമായ ചർച്ചകളും സംവാദങ്ങളും നടക്കും. യോഗത്തിൽ ജില്ല യു.ഡി.എഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ്. കൺവീനർ എം.എ. ജോസഫ്, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, യഹ്യാഖാൻ തലക്കല്‍, അഡ്വ. ടി.ജെ. ഐസക്ക്, പി.കെ. അസ്മത്, കെ.കെ. ദാമോദരൻ, കെ. കുഞ്ഞിക്കണ്ണൻ, തെക്കേടത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

