വടിവാളുമായി ക്വട്ടേഷൻ സംഘം പിടിയിൽ
text_fieldsപിടിയിലായ ക്വട്ടേഷൻ സംഘം
വെള്ളമുണ്ട: വടിവാളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി.
വ്യാഴാഴ്ച രാത്രി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു. ജയപ്രകാശെൻറ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍ (29), പേരാമ്പ്ര ചങ്ങരോത്ത് കുന്നോത്ത് വീട്ടില്‍ അരുണ്‍ (28), കുറ്റ്യാടി പാലേരി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത് (28), പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ ആർ. അഖില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ പേരാമ്പ്ര, കൊയിലാണ്ടി സ്‌റ്റേഷനുകളില്‍ വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുണ്ട്. സംഘത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
സ്വകാര്യ വാഹനങ്ങളിൽ ലഹരി വസ്തുക്കൾ വ്യാപകമായി കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിരുന്നു.

