Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാ​റി​ക​ൾ, സാ​ഹ​സി​ക ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് നി​ർ​ത്ത​ണം; വയനാട്ടിൽ കർശന നിർദ്ദേശം

text_fields
bookmark_border
ക്വാ​റി​ക​ൾ, സാ​ഹ​സി​ക ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് നി​ർ​ത്ത​ണം; വയനാട്ടിൽ കർശന നിർദ്ദേശം
cancel

ക​ൽ​പ​റ്റ: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ വി. ​ചെ​ൽ​സ​സി​നി ഉ​ത്ത​ര​വി​ട്ടു. ദു​ര​ന്ത സാ​ധ്യ​ത-​ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ത​ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണ പ്ര​ദേ​ശ​ത്ത് മ​ണ്ണൊ​ലി​പ്പ് ഭീ​ഷ​ണി​യു​ള്ള ഭാ​ഗ​ത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ടൗ​ൺ​ഷി​പ്പ് ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫി​സ​റു​മാ​യി ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക പാ​ത നി​ർ​മാ​ണ പ്ര​ദേ​ശം, മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ങ്കി​ൽ മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ൻ 51 (ബി) ​പ്ര​കാ​രം ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Quarries, adventure tourism centers, and trekking should be stopped
Next Story