യൂട്യൂബ് വിഡിയോ വൈറൽ; പിന്നാലെ കേസും -വിഡിയോ
text_fieldsപുൽപള്ളി: യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ യുവാക്കൾക്കെതിരെ കേസെടുത്ത് പുൽപള്ളി പൊലീസ്. പുൽപള്ളി വണ്ടിക്കടവിലെ എട്ടു യുവാക്കളാണ് നാടൻ ചാരായ വിൽപനയുമായി ബന്ധപ്പെട്ട വിഡിയോ ഷൂട്ട് ചെയ്തത്.
വാറ്റുചാരായത്തിെൻറ പേരിൽ വാക്കേറ്റമുണ്ടാകുന്നതും പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുന്നതുമായിരുന്നു വിഡിയോ. വിഡിയ യൂട്യൂബിലിട്ടതോടെ യഥാർഥ സംഭവമാണെന്നായിരുന്നു പലരും കരുതിയത്. പിന്നീടാണ് ഇതിെൻറ സത്യാവസ്ഥ പുറംലോകം അറിയുന്നത്.
വിഡിയോയുമായി ബന്ധപ്പെട്ട് മാസ്ക് ധരിക്കാത്തതിനും കൂട്ടംകൂടിയതിനുമടക്കം കോവിഡ് േപ്രാട്ടോകോൾ ലംഘിച്ചതിനാണ് കേസ്. സംഘത്തെ 1000 രൂപ പിഴയടപ്പിച്ച് വിട്ടയച്ചു. അനീഷ്, റോബിൻ, ശ്രീക്കുട്ടൻ, രമേശ്, സിനു, അബിൻ, യുജിൻ, രാഹുൽ, വിഷ്ണു എന്നിവർ ചേർന്നാണ് വിഡിയോ എടുത്തത്.

