കർണാടകയിൽ ഇഞ്ചി കൃഷി ചെയ്തിരുന്ന യുവാവിനെ കാണാതായി; തിരച്ചിൽ ഊർജിതം
text_fieldsമരക്കടവിലെ പണി നിലച്ച ക്വാറിയിലെ വെള്ളക്കെട്ടിൽ പരിശോധന നടത്തുന്ന സംഘം
പുൽപള്ളി: ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാടിച്ചിറ ൈക്രസ്റ്റ് നഗറിലെ കണ്ണോത്ത് ഷൈജു സ്റ്റീഫനെയാണ് (45) ഏപ്രിൽ ആറു മുതൽ കാണാതായത്.
കർണാടകയിൽ ഇഞ്ചി കൃഷി ചെയ്തിരുന്ന ഷൈജുവിെൻറ കാർ കർണാടകയിലെ കബനി തീരത്തുള്ള മച്ചൂരിൽനിന്ന് കണ്ടെത്തിയിരുന്നു. യുവാവിെൻറ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി, ജില്ല പൊലീസ് മേധാവി എന്നിവർക്കടക്കം പരാതി നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ബത്തേരിയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം മരക്കടവിലെ പണിനിലച്ച ക്വാറിയിൽ പരിശോധന നടത്തി.
ഏറെനേരം മുങ്ങൽ വിദഗ്ധരടക്കം ഇവിടെ പരിശോധന നടത്തി. എസ്.ഐ വി.കെ. പ്രശാന്തിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.

