കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ച് യൂത്ത് ലീഗ്
text_fieldsകുറുമ്പേമഠത്തിൽ യാക്കോബിെൻറ മൃതദേഹം യൂത്ത് ലീഗ് പ്രവർത്തകർ സംസ്കരിക്കുന്നു
പുൽപള്ളി: കോവിഡ് ബാധിച്ച് മരിച്ച ചീയമ്പം കുറുമ്പേമഠത്തിൽ യാക്കോബിെൻറ സംസ്കാരച്ചടങ്ങുകൾക്ക് മുന്നിട്ടിറങ്ങി പുൽപള്ളിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ.
വെള്ളിയാഴ്ചയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ചീയമ്പം മോർ ബസേലിയോസ് സുറിയാനി പള്ളി ഭാരവാഹികളാണ് പുൽപള്ളി പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി സിദ്ദീഖിനെ ബന്ധപ്പെട്ട് കോവിഡ് ബാധിച്ച് യാക്കോബ് മരിച്ച വിവരം അറിയിക്കുന്നത്. ബന്ധുക്കൾ എല്ലാവരും ക്വാറൻറീനിൽ കഴിയുന്നതിനാൽ സംസ്കരിക്കാൻ വൈറ്റ് ഗാർഡ് പ്രവർത്തകരെ ലഭിക്കുമോ എന്നു ചോദിച്ചു. തയാറാണെന്ന് അറിയിച്ചതോടെ ചടങ്ങുകൾക്കുള്ള ഒരുക്കം തുടങ്ങി. പള്ളി വികാരിയുടെ നിർദേശപ്രകാരം ക്രൈസ്തവ ആചാരങ്ങളോടെയാണ് സംസ്കരിച്ചത്. ആരോഗ്യപ്രവർത്തകരും വേണ്ട നിർദേശങ്ങൾ നൽകി. സജിൻലാൽ, എം.എ. ജാഫർ, അൻഷാദ് അലി, അലി അക്ബർ എന്നിവരാണ് നേതൃത്വം കൊടുത്തത്.