Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightകാറ്റ്, മഴ:...

കാറ്റ്, മഴ: പു​ൽ​പ​ള്ളി, ഇ​രു​ളം മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​ നാ​ശം

text_fields
bookmark_border
കാറ്റ്, മഴ: പു​ൽ​പ​ള്ളി, ഇ​രു​ളം മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​ നാ​ശം
cancel

പു​ൽ​പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പു​ൽ​പ്പ​ള്ളി, ഇ​രു​ളം മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​നാ​ശം. ഇ​രു​ളം, മ​രി​യ നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ഭൂ​സ​മ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മ​രം വീ​ണ് കു​ടി​ലു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി​തൂ​ണു​ക​ൾ ഒ​ടി​ഞ്ഞും നാ​ശ​മു​ണ്ടാ​യി. വൈ​ദ്യു​തി വി​ത​ര​ണ​വും നി​ല​ച്ചു. ക​വു​ങ്ങ്, വാ​ഴ കൃ​ഷി വ്യാ​പ​ക​മാ​യി നി​ലം​പൊ​ത്തി. പു​ൽ​പ​ള്ളി കൃ​പാ​ല​യ സ്കൂ​ളി​ൽ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നാ​യി നി​ർ​മി​ച്ച പ​ന്ത​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​ർ​ന്നു. പ​ന്ത​ലി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പെ​ട്ടു.

ഉ​ദ​യ​ക്ക​വ​ല-​സു​ര​ഭി റോ​ഡി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വൈ​ദ്യു​തി ക​മ്പി​പൊ​ട്ടു​ക​യും ഗ​താ​ഗ​തം മു​ട​ങ്ങു​ക​യും ചെ​യ്തു. ടൗ​ൺ പ​രി​സ​ര​ത്ത് ബോ​ർ​ഡു​ക​ളും മ​റ്റും കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. മേ​ഖ​ല​യി​ൽ പ​ലേ​ട​ത്തും ന​ല്ല മ​ഴ കി​ട്ടി.

ഇ​ടി​യും മി​ന്ന​ലു​മു​ണ്ടാ​യ​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ആ​ന​പ്പാ​റ ഭാ​ഗ​ത്തും മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു. തെ​ങ്ങ്, ക​മു​ക്, റ​ബ​ർ മ​ര​ങ്ങ​ളാ​ണ് ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ൽ ക​ട​പു​ഴ​കി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്‌​ഥാ​പി​ച്ചി​രു​ന്ന തൂ​ണു​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കു പ​തി​ച്ചു. പു​ൽ​പ്പ​ള്ളി-​ചെ​റ്റ​പ്പാ​ലം റൂ​ട്ടി​ൽ ത​ണ​ൽ​മ​രം ക​ട​പു​ഴ​കി. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad Newswind and rainDamage
News Summary - Wind and rain: Extensive damage in grassy areas and dark areas
Next Story