പാളക്കൊല്ലിയിൽ കാട്ടാനശല്യം രൂക്ഷം
text_fieldsപുൽപള്ളി പാളക്കൊല്ലിയിൽ വനാതിർത്തിയോട് ചേർന്ന് സ്ഥാപിച്ച ഗേറ്റ് തകർന്ന നിലയിൽ
പുൽപള്ളി: പാളക്കൊല്ലിയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടാന ഇറങ്ങി നാശംവരുത്തി.
വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് ആനയിറങ്ങാതിരിക്കാൻ വനംവകുപ്പ് സ്ഥാപിച്ച ഗേറ്റ് വാഹനം ഇടിച്ചു തകർന്നിരുന്നു. മാസങ്ങളായെങ്കിലും നന്നാക്കാനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതുവഴിയാണ് കൃഷിയിടങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത്.
ഈ ഭാഗത്തെ ട്രഞ്ചുകളും തകർന്നുകിടക്കുകയാണ്. പ്രദേശത്ത് അഞ്ചിലേറെ ആദിവാസി കോളനികളുണ്ട്. ആനശല്യത്താൽ ഇവരെല്ലാം ദുരിതം അനുഭവിക്കുകയാണ്.
കാട്ടാനശല്യത്തിൽനിന്ന് നാട്ടുകാരെ രക്ഷപ്പെടുത്താൻ നടപടിയുണ്ടാകണമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. പി.ഡി. സജി ആവശ്യപ്പെട്ടു.

