Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; ചോർച്ച അടക്കാതെ ടാറിങ് പ്രവൃത്തി

text_fields
bookmark_border
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; ചോർച്ച അടക്കാതെ ടാറിങ് പ്രവൃത്തി
cancel
camera_alt

ചോ​ർ​ച്ച അ​ട​ക്കാ​തെ ന​ട​ക്കു​ന്ന ടാ​റി​ങ് പ്ര​വൃ​ത്തി

Listen to this Article

പുൽപള്ളി: ടൗണിൽ താഴെ അങ്ങാടിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന ഭാഗത്തിന് മുകളിൽ ചോർച്ച അടക്കാതെ ടാറിങ് പ്രവൃത്തി. പെരിക്കല്ലൂരിൽനിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള റോഡ് പണി നടക്കുന്നുണ്ട്. ചോർച്ച പരിഹരിക്കാതെ ടാറിങ് പ്രവൃത്തി നടത്തിയാൽ റോഡ് തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. പെരിക്കല്ലൂരിൽ നിന്നാരംഭിച്ച ടാറിങ് പ്രവൃത്തി പുൽപള്ളി ടൗണിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താഴെ അങ്ങാടിയിൽ പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നതിന് മുകളിൽ ടാറിങ് നടത്തിയത്.

പൈപ്പ് പൊട്ടിയ വിവരം അധികൃതരെ നേരത്തേ അറിയിച്ചിരുന്നെങ്കിലും തകരാർ പരിഹരിക്കാൻ തയാറായിട്ടില്ല. നിലവിലെ അവസ്ഥയിൽ ഈ ഭാഗം ടാർ ചെയ്താൽ വേഗത്തിൽ തകരും. റോഡ് ദിവസങ്ങൾക്കകം പൊട്ടിപ്പൊളിയുമെന്നും നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് പരിഹാരം കണാതെയുള്ള ടാറിങ് പ്രവൃത്തിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water is wasted due to burst pipe; tarring work without sealing the leak
Next Story