വൈറൽ നർത്തകർ
text_fieldsടിയ, ആൽബിൻ
പുൽപള്ളി: അയൽവാസികളായ ഒമ്പതാം ക്ലാസുകാരി ടിയയും പത്താം ക്ലാസുകാരൻ ആൽബിനും മൂന്നാഴ്ച മുമ്പാണ് നൃത്ത വീഡിയോ ചിത്രീകരിച്ചത്.
ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്നയാളാണ് ടിയ. ആൽബിനാവട്ടെ ഡാൻസിൽ പുതുതാരവും. ‘ഫാലിമി’ എന്ന സിനിമയിലെ ഹിറ്റ് ഗാനമാണ് ഇവർ വിഡിയോ ചിത്രീകരിക്കാനായി തിരഞ്ഞെടുത്തത്.
കബനിഗിരി സെൻറ് മേരീസ് സ്കൂളിൽ സ്കൂൾ യൂനിഫോമിൽ തന്നെയായിരുന്നു ഇവരുടെ പെർഫോമൻസ്. ടിയ തന്നെയാണ് വിഡിയോ എഡിറ്റ് ചെയ്തത്. അയൽവാസി വിനീതയായിരുന്നു ഷൂട്ട് ചെയ്തത്. ആദ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
മൂന്ന് ദിവസം കൊണ്ടുതന്നെ ഒരു മില്യൺ കാഴ്ചക്കാർ ഉണ്ടായി. കഴിഞ്ഞ ദിവസമാണ് മന്ത്രി ശിവൻകുട്ടി വിഡിയോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. തങ്ങളുടെ വീഡിയോ വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചതും വൈറലായതും ദൈവാനുഗ്രഹം കൊണ്ടാണെന്നും ഏറെ സന്തോഷമുണ്ടെന്നും ഇവർ പറഞ്ഞു. ചാമപ്പാറകാട്ടാമ്പള്ളി തോമസ് -പ്രിൻസി ദമ്പതികളുടെ മകളാണ് ടിയ. മുണ്ടോക്കുഴി ബിൽജി -ലിൻഡ ദമ്പതികളുടെ മകനാണ് ആൽബിൻ. പഠനത്തിലും ഇരുവരും മുന്നിലാണ്.

