രണ്ടുകിലോ കഞ്ചാവുമായി പിടിയിൽ
text_fieldsപുൽപള്ളി: കഞ്ചാവുമായി കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയിൽ. പുൽപള്ളി പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിൽ കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂർ പുത്തൻപുരയിൽ പി.പി. അശ്വന്ത് (21) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. 1.928 കിലോ കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെടുത്തു.
ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി കൊയിലാണ്ടി മേലൂർ സ്വദേശി വിഷ്ണു (25) സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി നാർകോട്ടിക് സേനാംഗങ്ങളും പുൽപള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. ആനന്ദകൃഷ്ണനും സംഘവും ബുധനാഴ്ച രാത്രി 11.15ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് അശ്വന്തിനെ അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട വിഷ്ണുവിനായി തുടരന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ പുൽപള്ളി പൊലീസ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

