ചേപ്പിലയിലെ ആദിവാസി പുനരധിവാസം പാതിവഴിയിൽ
text_fieldsചേപ്പിലയിൽ നിർമാണം നിലച്ച ആദിവാസി വീട്
പുൽപള്ളി: കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിച്ചിരുന്ന പുൽപള്ളിയിലെയും പൂതാടിയിലെയും നൂൽപുഴയിലെയും ഇരുപതോളം പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പുൽപള്ളി പഞ്ചായത്തിലെ ചേപ്പിലയിൽ ജില്ല നിർമിതി കേന്ദ്രം ആരംഭിച്ച വീട് നിർമാണം പാതിവഴിയിൽ.
ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലം വീതം നൽകി ആറു ലക്ഷം രൂപ ചെലവിൽ വാസയോഗ്യമായ ഭവനം നിർമിക്കാനായിരുന്നു പദ്ധതി. ഒട്ടുമിക്ക വീടുകളുടെയും നിർമാണം 90 ശതമാനമാണ് പൂർത്തീകരിച്ചത്. വീടുകൾക്കാവശ്യമായ വൈദ്യുതിയും വെള്ളവും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചതിനാൽ പൂർത്തിയായ വീടുകളുടെ പരിസരത്ത് കാട് വളരാനും തുടങ്ങിയിട്ടുണ്ട്.

