കടുവ സാന്നിധ്യം; ഒമ്പത് ഇടങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു
text_fieldsപാടിച്ചിറ ചൂനാട്ട്കവലയിൽ വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിക്കുന്നു
പുൽപള്ളി: പാടിച്ചിറയിലും പരിസരങ്ങളിലും ഭീതി പരത്തുന്ന കടുവയെ കണ്ടെത്തുന്നതിന് വനംവകുപ്പ് ഒമ്പത് ഇടങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. പാടിച്ചിറ ചൂനാട്ട്കവലയിലും പരിസരങ്ങളിലുമാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്ത് നാട്ടുകാരും വനപാലകരും ചേർന്ന് കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
കാമറയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയാൽ കൂടുവെക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പാടിച്ചിറ മേഖലയിൽ തുടർച്ചയായി കടുവയുടെ സാന്നിധ്യം കാണുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പട്രോളിങ് നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

