Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightകൃഷിയിടത്തിൽ കടുവ...

കൃഷിയിടത്തിൽ കടുവ കാട്ടുപന്നിയെ പിടികൂടിക്കൊന്നു

text_fields
bookmark_border
കൃഷിയിടത്തിൽ കടുവ കാട്ടുപന്നിയെ പിടികൂടിക്കൊന്നു
cancel

പുൽപള്ളി: പെരിക്കല്ലൂരിനടുത്ത് ചേട്ടൻ കവലയിലെ കൃഷിയിടത്തിൽ നിന്ന് കടുവ കാട്ടുപന്നിയെ പിടികൂടി. ഇളം തുരുത്തിയിൽ പോളിന്‍റെ വീടിന് സമീപത്തുനിന്നും പിടികൂടിയ പന്നിയെ 200 മീറ്റർ ദൂരെ വലിച്ചിഴച്ച് കൊണ്ടുപോയി സമീപത്തെ വയലിൽ വെച്ചാണ് കടുവ തിന്നത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ നാട്ടുകാർ പന്നിയുടെ അവശിഷ്ടം കണ്ടു. കടുവയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
TAGS:wild boartigerkilled
News Summary - tiger has caught and killed wild boar in the farm
Next Story