കടുവഭീതിയിൽ ചീയമ്പം; ഒരു മാസത്തിനിടെ കൊന്നത് അഞ്ച് ആടുകളെ
text_fieldsപുൽപള്ളി: കടുവഭീതിയിൽ ചീയമ്പം 73 പ്രദേശം. ആനപത്രി കോളനിയിലെ അനിത സനീഷിെൻറ രണ്ട് ആടുകളെ തിങ്കളാഴ്ച വൈകീട്ട് കടുവ കൊന്നു. വീടിനടുത്ത് മേയാൻവിട്ട ആടുകളെയാണ് കൊന്നത്. കടുവയുടെ ആക്രമണത്തിൽ ഒരു മാസത്തിനിടെ അഞ്ച് ആടുകളാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ചീയമ്പം 73 കോളനിയിലെ മാച്ചിയുടെ രണ്ട് ആടുകളെയും കടുവ കൊന്നിരുന്നു. പ്രദേശത്ത് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കടുവയെ നിരീക്ഷിക്കുന്നതിന് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വനപാതയിലെ പൊന്തക്കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിനീക്കാനും തീരുമാനിച്ചു.

