Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightവീ​ണ്ടും ക​ടു​വ...

വീ​ണ്ടും ക​ടു​വ ആ​ക്ര​മ​ണം; മ​ണ​ൽ​വ​യ​ലി​ൽ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു

text_fields
bookmark_border
tiger
cancel

പു​ൽ​പ​ള്ളി: മേ​ഖ​ല​യി​ൽ വീ​ണ്ടും ഭീ​തി പ​ര​ത്തി ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ൽ​വ​യ​ൽ വാ​ര്യാ​ട്ട് പാ​ടി ഗോ​പി​യു​ടെ പ​ശു​ക്കി​ടാ​വി​നെ​യാ​ണ് കൊ​ന്ന​ത്. തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ക​ടു​വ കൊ​ന്ന​ത്. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ നി​രീ​ക്ഷ​ണ കാ​മ​റ​യും ര​ണ്ടി​ട​ങ്ങ​ളി​ൽ കൂ​ടും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യി പു​ൽ​പ​ള്ളി മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം നാ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഏ​രി​യ​പ്പ​ള്ളി, ചേ​പ്പി​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ടു പ​ശു​ക്കി​ടാ​വി​നെ​യും ആ​ടി​ക്കൊ​ല്ലി​യി​ൽ നി​ന്ന് ഒ​രു ആ​ടി​നെ​യും ക​ടു​വ കൊ​ന്നി​രു​ന്നു. നി​ര​ന്ത​ര​മാ​യ ക​ടു​വ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ൾ ഭീ​തി​യി​ലാ​ണ്.

ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. പു​ൽ​പ​ള്ളി​യി​ൽ നേ​ര​ത്തെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ൽ​വ​യ​ലി​ലാ​ണ് ഇ​ത്ത​വ​ണ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​രോ ദി​വ​സ​വും ഓ​രോ സ്ഥ​ല​ത്താ​യി ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളാ​കെ ഭീ​തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerattacktiger menace
News Summary - Tiger attack again-a calf were killed in the manalvayal
Next Story