Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടുവ നിരീക്ഷണ കാമറകൾ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
പുൽപള്ളി: ഇരുളം ചീയമ്പം ആനപന്തി വനത്തിൽ കടുവകളെ നിരീക്ഷിക്കാൻ സ്ഥാപിച്ച രണ്ടു കാമറകൾ മോഷ്ടിച്ചതിന് മൂന്നുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. ചീയമ്പം ആനപന്തി ബൊമ്മൻ (55), ബിജു (41), കുട്ടൻ (37) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് കാമറകളും മെമ്മറി കാർഡുകളും കണ്ടെടുത്തു. ചെതലയം ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി റേഞ്ചർ കെ.വി. ആനന്ദ്, ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ കെ. സുന്ദരൻ, മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

