കടുവ പശുവിനെ ആക്രമിച്ചു
text_fieldsപുൽപ്പള്ളി: കോട്ടക്കൊല്ലിയിലെ കർഷകനായ സന്തോഷിനന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ചു. ആളുകൾ വീടിന് പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഓടി മറഞ്ഞു. ഇരുളം മേഖലയിലെ കടുവ ശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചീയമ്പം, കോട്ടക്കൊല്ലി, മാതമംഗലം, ഇരുളം, കല്ലോണിക്കുന്ന് പ്രദേശങ്ങളിൽ കടുവ ശല്യം ഉണ്ടാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
പകൽ സമയത്ത് തോട്ടത്തിൽ പണിയെടുക്കൻ പോലും കർഷകർ ഭയപ്പെടുകയാണ്. കടുവ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശകതമാക്കാൻ കിസാൻ കോൺഗ്രസ് തീരുമാനിച്ചു. ജില്ല സെക്രട്ടറി വി.ഡി. ജോസഫ്, വിജയൻ തോപ്രാംകുടി, സുധീഷ്, പവിത്രൻ ഓടക്കൽ തുടങ്ങിയവർ സംസാരിച്ചു.

