Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightവീടിനുള്ള ധനസഹായം...

വീടിനുള്ള ധനസഹായം എത്തിയത് മറ്റൊരു അക്കൗണ്ടിൽ; വീട്ടമ്മ ഷെഡ്ഡിൽ തന്നെ

text_fields
bookmark_border
വീടിനുള്ള ധനസഹായം എത്തിയത് മറ്റൊരു അക്കൗണ്ടിൽ; വീട്ടമ്മ ഷെഡ്ഡിൽ തന്നെ
cancel
camera_alt

ത​ങ്ക​മ്മ ഷെ​ഡി​നു മു​ന്നി​ൽ

പു​ൽ​പ​ള്ളി: സ​ർ​ക്കാ​ർ സ​ഹാ​യ​മെ​ത്തി​യ​ത് മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലാ​യ​തി​നാ​ൽ വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ വീ​ട്ട​മ്മ ദു​രി​ത​ത്തി​ൽ. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ചീ​യ​മ്പം 73ലെ ​കി​ഴ​ക്കേ​ക്ക​ര ത​ങ്ക​മ​ണി​യാ​ണ് അ​ന​ർ​ഹ കൈ​പ്പ​റ്റി​യ പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. 2019 ജൂ​ലൈ​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന വീ​ടി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്ന​നു​വ​ദി​ച്ച നാ​ലു ല​ക്ഷം രൂ​പ സ​മാ​ന​പേ​രി​ലു​ള്ള മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​രാ​ണ് ഷെ​ഡ് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

സ​ദാ​സ​മ​യ​വും വ​ന്യ​ജീ​വി​ക​ൾ വി​ഹ​രി​ക്കു​ന്ന വ​ന​ത്തോ​ടു തൊ​ട്ടു​രു​മ്മി​യാ​ണ് ഷെ​ഡ്. ത​ങ്ക​മ്മ​യു​ടെ അ​ക്കൗ​ണ്ട് ഇ​രു​ള​ത്തെ ബാ​ങ്കി​ലാ​ണ്. ആ ​പ​ണം മ​റ്റൊ​രു ത​ങ്ക​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന് ബാ​ങ്കു​കാ​ർ സ​മ്മ​തി​ക്കു​ന്ന​താ​യും ഇ​വ​ർ പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം തേ​ടി ക​ത്തു​മ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സു​ക​ളി​ൽ​നി​ന്നു ഒ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ത​ങ്ക​മ്മ പ​റ​യു​ന്നു.
Show Full Article
TAGS:househelp
News Summary - The home financing arrived in another account; thankamma in the shed
Next Story