Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightവേനൽ ശക്തം; കാട്ടുതീ...

വേനൽ ശക്തം; കാട്ടുതീ പ്രതിരോധ സംവിധാനമായില്ല

text_fields
bookmark_border
വേനൽ ശക്തം; കാട്ടുതീ പ്രതിരോധ സംവിധാനമായില്ല
cancel
camera_alt

വേ​ന​ൽ​കാ​ല​മാ​യി​ട്ടും വ​നം​വ​കു​പ്പ് ഫ​യ​ർ​ലൈ​ൻ പ​ണി​ക​ൾ ന​ട​ത്താ​ത്ത പു​ൽ​പ​ള്ളി ചേ​കാ​ടി വ​ന​പാ​ത

പു​ൽ​പ​ള്ളി: വേ​ന​ൽ ശ​ക്ത​മാ​യി​ട്ടും വ​നാ​തി​ർ​ത്തി​ക​ളി​ൽ പ​ല​യി​ട​ത്തും കാ​ട്ടു​തീ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മാ​സം ക​ഴി​യാ​റാ​യി​ട്ടും കു​റു​വ ദ്വീ​പി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല.

വേ​ന​ൽ ക​ടു​ത്തി​ട്ടും കാ​ട്ടു​തീ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​ത് കാ​ട്ടു​തീ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കാ​ടാ​കെ ഉ​ണ​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് തേ​ക്കി​ൻ കാ​ടു​ക​ൾ. പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്ന് ചേ​കാ​ടി​യി​ലേ​ക്കു​ള്ള വ​ന​പാ​ത​യി​ൽ എ​വി​ടെ​യും ഫ​യ​ർ ലൈ​ൻ ഒ​രു​ക്കി​യി​ട്ടി​ല്ല. മു​മ്പെ​ല്ലാം ഈ ​സ​മ​യ​ത്തി​നു മു​മ്പു​ത​ന്നെ ക​രി​യി​ല​ക​ൾ കൂ​ട്ടി ഫ​യ​ർ ലൈ​ൻ തീ​ർ​ത്ത് ക​ത്തി​ക്കാ​റു​ണ്ടാ​യി​രു​ന്നു. കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫ​യ​ർ ബ്രേ​ക്ക്, ഫ​യ​ർ ഗ്യാ​ങ്, ഫ​യ​ർ വാ​ച്ച​ർ​മാ​ർ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും ആ​രം​ഭി​ക്കാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​രി​യി​ല​ക​ളും തീ ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്യു​ന്ന​താ​ണ് ഫ​യ​ർ ബ്രേ​ക്ക്. കാ​ട്ടു​തീ ഉ​ണ്ടാ​യാ​ൽ വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഏ​ക്ക​റു​ക​ളോ​ളം വ​രു​ന്ന വ​ന​ഭൂ​മി​യും സ​സ്യ ജ​ന്തു​ജാ​ല​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​കു​മെ​ന്ന ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summerforest firepulpallyfire prevention systemWayanad
News Summary - Summer is intense; forest fire prevention system is not in place
Next Story