ഇരുളത്ത് തെരുവുനായ് ശല്യം രൂക്ഷം
text_fieldsഇരുളം ടൗണിലെത്തിയ തെരുവുനായ്ക്കൾ
പുൽപള്ളി: ഇരുളത്ത് തെരുവുനായ് ശല്യം രൂക്ഷം. നിരവധി വഴിയാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളാണ് സമീപ കാലത്തുണ്ടായത്. പൂതാടി പഞ്ചായത്തിലെ രണ്ടാമത്തെ പ്രധാന ടൗണാണ് ഇരുളം.
ഇവിടത്തെ സ്കൂൾ പരിസരവും ടൗണും കേന്ദ്രീകരിച്ചാണ് നായ്ക്കൾ വിഹരിക്കുന്നത്. കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൂട്ടം വിദ്യാർഥികളെ ഓടിച്ചിരുന്നു. ഏറെ ഭയത്തോടെയാണ് ചെറിയ കുട്ടികളടക്കം ഈ വഴി നടന്നു പോകുന്നത്. വ ടൗണിലൂടെ നായ്ക്കൾ തലങ്ങും വിലങ്ങും ഓടുന്നത് പതിവ് കാഴ്ചയാണ്.
ഇത് സംബന്ധിച്ച് നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പഞ്ചായത്ത് വിഷയത്തിൽ നിസ്സംഗത പാലിക്കുന്നതായി ആരോപണമുണ്ട്. ജനത്തിന് ഭീഷണിയായ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

