Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightഓണത്തിരക്കിലമർന്ന്...

ഓണത്തിരക്കിലമർന്ന് നാട്; വ​മ്പ​ൻ പൂ​ക്ക​ള​മൊ​രു​ക്കി ഇ​രു​ള​ത്തു​കാ​ർ

text_fields
bookmark_border
ഓണത്തിരക്കിലമർന്ന് നാട്; വ​മ്പ​ൻ പൂ​ക്ക​ള​മൊ​രു​ക്കി ഇ​രു​ള​ത്തു​കാ​ർ
cancel
camera_alt

ഇ​രു​ളം ഗ​വ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ 25000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള പൂ​ക്ക​ളം

പു​ൽ​പ​ള്ളി: ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 25000 ച​തു​ര​ശ്ര അ​ടി​യി​ൽ വ​മ്പ​ൻ പൂ​ക്ക​ളം തീ​ർ​ത്ത് ഇ​രു​ള​ത്തു​കാ​ർ. ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ഒ​രു സ്കൂ​ളി​ന്റെ ഗ്രൗ​ണ്ട് മു​ഴു​വ​ൻ പൂ​ക്ക​ള​മാ​വു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ഇ​രു​ള​ത്ത്. ഇ​രു​ളം ജി.​എ​ച്ച്.​എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടാ​ണ് കൂ​റ്റ​ൻ പൂ​ക്ക​ള​ത്തി​ന് വേ​ദി​യാ​യ​ത്.

വ​യ​നാ​ട്ടി​ൽ ഇ​തു​വ​രെ തീ​ർ​ത്ത ഏ​റ്റ​വും വ​ലി​യ പൂ​ക്ക​ളം കൂ​ടി​യാ​ണി​ത്. മാ​വേ​ലി​യോ​ടൊ​പ്പം നാ​ടു​മാ​യി ബ​ന്ധ​മു​ള്ള മ​ണി​യ​ൻ എ​ന്ന കാ​ട്ടാ​ന​യേ​യും പൂ​ക്ക​ള​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​രു​ള​ത്തു​കാ​രു​ടെ പൂ​ക്ക​ളം. നാ​ട്ടു​കാ​രു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന മ​ണി​യ​ൻ എ​ന്ന കാ​ട്ടാ​ന​യേ​ക്കു​റി​ച്ച് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

2019ലാ​ണ് ഈ ​കാ​ട്ടാ​ന ച​രി​ഞ്ഞ​ത്. അ​ന്ന് മ​ണി​യ​ന് വേ​ണ്ടി മൗ​ന​ജാ​ഥ ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി മു​ത​ലാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​ള​ത്ത് ഓ​ണാ​ഘോ​ഷം തു​ട​ങ്ങി​യ​ത്.

ആ​ഗ​സ്റ്റ് 27 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ ഓ​ണാ​ഘോ​ഷം. നാ​ട്ടു​കാ​രെ​ല്ലാം ചേ​ർ​ന്ന് മൂ​ന്ന് ദി​വ​സ​ത്തെ പ്ര​യ​ത്ന​ത്തി​ലാ​ണ് പൂ​ക്ക​ള​മൊ​രു​ങ്ങി​യ​ത്. ഗു​ണ്ട​ൽ​പേ​ട്ടി​ൽ നി​ന്ന് 10 ട​ൺ പൂ​വാ​ണ് ഭീ​മ​ൻ പൂ​ക്ക​ള​ത്തി​നാ​യി എ​ത്തി​ച്ച​ത്. ല​യ​ൺ​സ് ക്ല​ബി​ന്റെ ആ​ശ​യ​മാ​യി​രു​ന്നു വ​മ്പ​ൻ പൂ​ക്ക​ളം. ഇ​തി​നൊ​പ്പം നാ​ട്ടു​കാ​ർ ഒ​ത്തു​ചേ​രു​ക​യാ​യി​രു​ന്നു. ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ, ബാ​ഡ്മി​ന്റ​ൺ അ​ട​ക്കം ക​ല കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ഇ​രു​ള​ത്തി​ന്റെ ഒ​ന്നാം സാം​സ്കാ​രി​ക ആ​ഘോ​ഷ​മെ​ന്ന നി​ല​യി​ലാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തി​ക​ര​ണം. ആ​യി​ര​ങ്ങ​ളാ​ണ് പൂ​ക്ക​ളം കാ​ണാ​ൻ എ​ത്തി​യ​ത്. പാ​തി​രാ​ത്രി​യി​ലും ക​ന​ത്ത മ​ഴ​യ​ത്തും ഒ​രു നാ​ട് മു​ഴു​വ​ൻ പൂ​ക്ക​ളം ഒ​രു​ക്കാ​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഗ​താ​ഗ​ത​ക്കു​രു​ക്ക്

ക​ൽ​പ​റ്റ: തി​രു​വോ​ണ​ത്ത​ലേ​ന്ന് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ജി​ല്ല ആ​സ്ഥാ​ന​ത്ത് വ​ലി​യ​തോ​തി​ൽ വാ​ഹ​ന​ങ്ങ​ളെ​ത്തി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​ത്. ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് ഓ​ണം ക​ള​റാ​ക്കാ​നാ​യി ആ​ളു​ക​ൾ ന​ഗ​ര​ങ്ങ​ളി​ലെ​ത്തി​യ​ത്. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​തും വാ​ഹ​ന​ത്തി​രി​ക്കി​ന് കാ​ര​ണ​മാ​യി. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ല സ്ഥ​ല​ങ്ങ​ളും പൂ ​വി​ൽ​പ​ന​ക്കാ​ർ കൈ​യ​ട​ക്കി. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലും ഹോ​ട്ട​ലു​ക​ൾ​ക്ക് മു​ന്നി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​തും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​യി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ മു​ൻ​സി​പ്പ​ൽ ഓ​ഫി​സ് വ​രെ​യു​ള്ള റോ​ഡി​ൽ ക​ടു​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​പ്പെ​ട്ട​ത്.

മാ​ന​ന്ത​വാ​ടി

മാ​ന​ന്ത​വാ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര പ​ല​പ്പോ​ഴും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പൊ​തു​വേ ഇ​ടു​ങ്ങി​യ ന​ഗ​ര​മാ​യ മാ​ന​ന്ത​വാ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. ഓ​ണ​വി​പ​ണി സ​ജീ​വ​മാ​കു​ക​യും അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​ത്.

വ​സ്ത്ര​ങ്ങ​ളും പൂ​ക്ക​ളു​മെ​ല്ലാം വാ​ങ്ങു​ന്ന​തി​ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് രാ​ത്രി ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് റോ​ഡ്, മൈ​സൂ​രു റോ​ഡ്, ജോ​സ് തീ​യ​റ്റ​ർ ക​വ​ല, ത​ല​ശ്ശേ​രി റോ​ഡ്, വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​ത്യാ​സ​ന്ന​നി​ല​യി​ൽ രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ പോ​ലും കു​രു​ക്കി​ൽ​പ്പെ​ട്ടു.

പു​ൽ​പ​ള്ളി

ബ​സ്‍സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് പു​ൽ​പ​ള്ളി​യി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ത്തി​ര​ക്ക് അ​ന​ഭ​വ​പ്പെ​ട്ട​ത്. ഓ​ണ​നാ​ളി​ലെ വാ​ഹ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ ഒ​രു​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ര​ണം പ്ര​ധാ​ന റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പ​ല​പ്പോ​ഴും ത​ട​സ​പ്പെ​ട്ടു.

അ​വ​ധി​യാ​യ​തോ​ടെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ പു​ൽ​പ​ള്ളി​യി​ലെ​ത്തു​ന്നു​ണ്ട്. വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന്റെ അ​ഭാ​വം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു.

മീ​ന​ങ്ങാ​ടി

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മീ​ന​ങ്ങാ​ടി ടൗ​ൺ ക​ട​ന്നു​പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും അ​ര​മ​ണി​ക്കൂ​റി​ല​ധിം ആ​വ​ശ്യ​മാ​യി വ​ന്നു. ടൗ​ണി​ലേ​ക്കെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ പാ​ത​ക്ക​രി​കി​ൽ നി​ർ​ത്തി​യി​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ ഏ​റെ പ്രാ​യ​സ​പ്പെ​ട്ടു. മൈ​സൂ​രു, ഗു​ണ്ട​ൽ​പേ​ട്ട്, ബം​ഗ​ളൂ​രു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന തി​ര​ക്കും ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​ക്കാ​ൻ കാ​ര​ണ​മാ​യി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി

ഓ​ണാ​ഘോ​ഷ​ത്തി​നും അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ത്തി​നു​മാ​യി സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഗ​മ ന​ഗ​രം കൂ​ടി​യാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​മ​ർ​ന്നു. ബ​സ്‍സ്റ്റാ​ൻ​ഡ് പ​രി​സ​രം, മൈ​സൂ​രു റോ​ഡ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളും ഷോ​പ്പി​ങ്ങി​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും കൊ​ണ്ട് ന​ഗ​രം നി​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കി​ങ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി. ഹോ​ട്ട​ലു​ക​ൾ​ക്കും വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പ​ല​പ്പോ​ഴും ത​ട​സ്സ​പ്പെ​ട്ടു.

വൈ​ത്തി​രി

ചു​രം ക​യ​റി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ വൈ​ത്തി​രി​യി​ൽ പ​ല​പ്പോ​ഴും ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​യി. പ​ഴ​യ വൈ​ത്തി​രി, ത​ളി​പ്പു​ഴ ടൗ​ണു​ക​ളി​ലും പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ചി​ല സ​മ​യ​ങ്ങ​ളി​ൽ ല​ക്കി​ടി​യി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് വൈ​ത്തി​രി ടൗ​ൺ ക​ട​ന്നു​പോ​യ​ത്. എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മ​ത്തി​ലേ​ക്കെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കി​ങ് സ്ഥ​ലം ല​ഭ്യ​മാ​കാ​താ​യ​തോ​ടെ പ​ല വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​ത​യോ​ര​ത്തോ​ട് ചേ​ർ​ന്നാ​ണ് നി​ർ​ത്തി​യി​ട്ട​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര അ​നു​ഭ​പ്പെ​ട്ടു. ഹോ​ട്ട​ലു​ക​ളി​ലേ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayandonamcelebration.
News Summary - State immersed in Onam rush; Irulathu locals set up a giant pookkalam
Next Story