Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightഏകാധ്യാപക വിദ്യാലയം:...

ഏകാധ്യാപക വിദ്യാലയം: അധ്യാപകരെ സ്ഥിരപ്പെടുത്തൽ യാഥാർഥ്യമായില്ല

text_fields
bookmark_border
ഏകാധ്യാപക വിദ്യാലയം: അധ്യാപകരെ സ്ഥിരപ്പെടുത്തൽ യാഥാർഥ്യമായില്ല
cancel


പു​ൽ​പ​ള്ളി: സം​സ്​​ഥാ​ന​ത്തെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം സ്​​ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. 340 അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം സ്​​ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും ഈ ​അ​ധ്യാ​യ​ന​വ​ർ​ഷ​വും ഇ​തി​നു​ള്ള ന​ട​പ​ടി ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വ​ർ​ക്കു​ള്ള ശ​മ്പ​ള​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

15ഉം 20​ഉം വ​ർ​ഷം സ​ർ​വി​സു​ള്ള അ​ധ്യാ​പ​ക​രാ​ണ്​ സ്​​ഥി​ര​നി​യ​മ​നം കാ​ത്ത് ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ൽ 38 അ​ധ്യാ​പ​ക​രു​ണ്ട്. വ​നാ​ന്ത​ര ഗ്രാ​മ​ങ്ങ​ളി​ലും വി​ദൂ​ര ആ​ദി​വാ​സി ഊ​രു​ക​ളി​ലു​മാ​ണ് ജി​ല്ല​യി​ലെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഏ​റെ​യും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി ശ​മ്പ​ളം ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​പ്പോ​ഴൊ​ക്കെ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി ഇ​വ​രു​ടെ ശ​മ്പ​ളം മാ​ത്രം പു​നഃ​സ്​​ഥാ​പി​ച്ചു. സ്​​ഥി​ര​പ്പെ​ടു​ത്ത​ണം എ​ന്ന പ്ര​ധാ​ന ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സ്​​കൂ​ളിെൻറ മു​ഴു​വ​ൻ ചു​മ​ത​ല​ക​ളും ഒ​റ്റ​ക്ക് ന​ട​ത്തു​ന്ന​വ​ർ കൂ​ടി​യാ​ണ് ഈ ​അ​ധ്യാ​പ​ക​ർ. ന​വം​ബ​ർ ഒ​ന്നി​ന് മ​റ്റു വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം ഇ​വി​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു​തു​ട​ങ്ങി. അ​ധ്യാ​പ​ക​രെ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Single Teacher Schools
News Summary - Single Teacher Schools
Next Story