Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽപള്ളിയിൽ റോഡ് നവീകരണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
ടൗണിൽ റോഡിന് വീതികൂടുന്നതോടെ ഗതാഗതകുരുക്കിനും പരിഹാരമാകും
പുൽപള്ളിയിൽ റോഡ് നവീകരണം അന്തിമഘട്ടത്തിൽ
cancel
camera_alt

പു​ൽ​പ​ള്ളി ടൗ​ണി​ലെ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

പുൽപള്ളി: ടൗണിൽ റോഡ് നവീകരണ പ്രവൃത്തികൾ തകൃതിയിൽ. നിർമാണം പൂർത്തിയാകുന്നതോടെ ടൗണിന്റെ മുഖഛായ തന്നെ മാറും. കിഫ്ബി ധനസഹായത്താൽ നിർമിക്കുന്ന പയ്യമ്പള്ളി-കാപ്പിസെറ്റ് റോഡ് പ്രവർത്തിയുടെ ഭാഗമായാണ് ടൗണിലും വീതികൂട്ടി ടാർ ചെയ്യുന്നത്. ടൗണിൽ റോഡിന് വീതികൂടുന്നത് ഗതാഗതകുരുക്കിനും പരിഹാരമാകും.

40 കോടിയോളം രൂപ ചെലവിലാണ് റോഡ് നിർമാണം. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറേറ്റെടുത്ത് പണികൾ നടത്തുന്നത്. കഴിഞ്ഞ വർഷം നിർമാണം ആരംഭിച്ച റോഡ് പണി അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പയ്യപ്പമ്പള്ളി-കാപ്പിസെറ്റ് റോഡ് നവീകരണം പൂർത്തിയാകുന്നതോടെ മാനന്തവാടി പ്രദേശത്തുള്ളവർക്ക് പുൽപള്ളിയുമായും തിരിച്ചും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയും.

വയനാട് മെഡിക്കൽ കോളജ്, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്കും ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താൻ ഈ റോഡ് ഉപകരിക്കും. റോഡ് കടന്നുപോകുന്ന പുൽപള്ളി ടൗണിൽ ഒരാഴ്ചയായി നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.

ടൗണിന് നടുവിൽ ട്രാഫിക്കിന് വിലങ്ങുതടിയായിരുന്ന പൊതു സ്റ്റേജും ട്രാഫിക് ഐലന്റും കഴിഞ്ഞ ദിവസം പൊളിച്ചുനീക്കി. രാവും പകലും നിർമാണ പ്രവൃത്തികൾ തകൃതിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road renovation in Pulpally in final stage
Next Story