റോഡ് നിർമാണം വൈകുന്നു; പാലമൂലയിൽ യാത്രാദുരിതം
text_fieldsപാലമൂല റോഡിലെ കലുങ്ക്
പുൽപള്ളി: പാലമൂല -താന്നിത്തെരുവ് റോഡ് പ്രവൃത്തി അനന്തമായി നീളുന്നത് നാട്ടുകാരെ പ്രതികൂലമായി ബാധിക്കുന്നു. മൂന്നുമാസമായിട്ടും പണി ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പുൽപള്ളി വിജയ എൽ.പി സ്കൂളിന് സമീപത്തുകൂടി പോകുന്ന റോഡിെൻറ പണി റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടത്തുന്നത്.
ഒരു കോടിയിൽപരം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ഭാഗമായി ഇതുവരെ നടത്തിയത് ഒരു കലുങ്ക് പണി മാത്രമാണ്. റോഡിെൻറ വശങ്ങളിൽനിന്ന് നീക്കംചെയ്ത മണ്ണ് പലയിടത്തായി കുന്നുകൂട്ടിയിട്ടിട്ടുണ്ട്. മഴപെയ്താൽ സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയാണ്.
റോഡിെൻറ വശങ്ങളിൽ ഓവുചാൽ ഇല്ലാത്തതാണ് കാരണം. പണികൾ വൈകുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
റോഡ് പണി പൂർത്തിയാക്കുന്നതോടൊപ്പം ഇരുവശങ്ങളിലെയും ഓവുചാലുകൾകൂടി നിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ഈ ഭാഗത്തുള്ള ആളുകൾ ഏറെചുറ്റി വേണം പുൽപള്ളി ടൗണിലെത്താൻ. റോഡ് യാഥാർഥ്യമായാൽ പ്രശ്നത്തിന് പരിഹാരമാവും.

