പുൽപള്ളി മേഖലയിൽ റോഡുകൾ അടച്ചു
text_fieldsവേലിയമ്പത്ത് റോഡ് പൊലീസ് അടക്കുന്നു
പുൽപള്ളി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുൽപള്ളി മേഖലയിലെ വിവിധ റോഡുകൾ അടച്ചു. പുൽപള്ളി പഞ്ചായത്തിലേക്ക് പ്രവേശിക്കാൻ എരിയപ്പള്ളി–ബത്തേരി, ദാസനക്കര-മാനന്തവാടി എന്നീ രണ്ടു വഴികൾ മാത്രമാക്കി.
എരിയപ്പള്ളി, കളനാടികൊല്ലി, വേലിയമ്പം, ചേകാടി പാലം എന്നീ സ്ഥലങ്ങളാണ് അടച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് വരുന്നവരെ മാത്രമേ വാഹനങ്ങളിൽ കടത്തിവിടുന്നുള്ളൂ. വാഹന പരിശോധന കർശനമാക്കി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുൽപള്ളി പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കിയിരുന്നു.
ഒരാഴ്ചത്തേക്കാണ് അടച്ചിടൽ. അതേസമയം റോഡുകൾ അടച്ചത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

