കറിക്കടല കൃഷി പരീക്ഷണവുമായി പുൽപള്ളി സ്വദേശി
text_fieldsപുൽപള്ളി: വയനാട്ടിലും കറിക്കടല കൃഷി നടത്താമെന്ന് തെളിയിക്കുകയാണ് പുൽപള്ളിയിലെ കർഷകൻ. ചെറ്റപ്പാലത്തെ ഷാജി നെടുങ്കാലയാണ് ഈ കൃഷിയിൽ നേട്ടം കൊയ്യുന്നത്. കപ്പ കൃഷിക്കൊപ്പമാണ് ഇടവിള കൃഷിയായി ഇദ്ദേഹം മൂന്നേക്കറോളം സ്ഥലത്ത് കടല കൃഷിയും നടത്തിയത്.
മികച്ച ഉൽപാദനമാണ് കൃഷിയിൽ നിന്നും ലഭിച്ചതെന്ന് കർഷകൻ പറയുന്നു. പുൽപള്ളിയിൽ ശ്രീനാരായണ ഗുരുദേവ മന്ദിരത്തോട് ചേർന്ന സ്ഥലത്താണ് കൃഷി നടത്തിയത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ഈ കൃഷി നടത്തിയിരുന്നു. കൃഷി വിജയപ്രദമായതോടെയാണ് ഇത്തവണ മൂന്നേക്കറോളം സ്ഥലത്ത് കടല കൃഷി ചെയ്തത്.
നട്ട് മൂന്നാം മാസത്തിലാണ് വിളവെടുപ്പ് നടത്തിയത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് അനുയോജ്യം. കാര്യമായ വള പ്രയോഗങ്ങളും വേണ്ടി വന്നില്ല. ഇവിടെ ഉൽപാദിപ്പിക്കുന്ന കടലക്ക് മികച്ച ഡിമാന്റുമാണ്. പോഷക സമൃദ്ധവും ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നതുമാണ് കടല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

