Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightവ​ൻ​കി​ട...

വ​ൻ​കി​ട ഡാ​മി​നെ​തി​രെ പ്ര​തി​ഷേ​ധം ഇ​ന്ന്

text_fields
bookmark_border
വ​ൻ​കി​ട ഡാ​മി​നെ​തി​രെ പ്ര​തി​ഷേ​ധം ഇ​ന്ന്
cancel

പു​ൽ​പ​ള്ളി: കു​ടി​യേ​റ്റ ക​ർ​ഷ​ക ജ​ന​ത​യെ വ്യാ​പ​ക​മാ​യി കു​ടി​യൊ​ഴി​പ്പി​ച്ചു ദ്രുത​ഗ​തി​യി​ൽ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പു​ൽ​പ​ള്ളി ടൗ​ണി​ന്റെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വ​ൻ​കി​ട ഡാം ​നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ക്കും.

നി​ർ​ദി​ഷ്ട ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മേ​യ് ആ​റി​ന് വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്രാ​ഥ​മി​ക സ​ർ​വേ ന​ട​ത്തി​യ​തി​ന് ശേ​ഷം വീ​ണ്ടും സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ച​ർ​ച്ച ചെ​യ്ത​തി​നു ശേ​ഷം മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ ഭൂ​ത​ല സ​ർ​വേ​യും ലീ​ഡാ​ർ സ​ർ​വേ​യു​മ​ട​ക്കം ര​ണ്ടോ മൂ​ന്നോ സ​ർ​വേ​ക​ൾ ക​ഴി​ഞ്ഞു. നാ​ളി​തു​വ​രെ​യും അ​തി​ന്റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പോ​ലും പു​റ​ത്തു​വി​ടു​ക​യോ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്യാ​ത്ത​തി​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് സ​ർ​വേ റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല് മ​ണി​ക്ക് പു​ൽ​പ​ള്ളി ടൗ​ണി​ൽ സൂ​ച​ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്താ​ൻ വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന. സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ജി​മോ​ൻ, ട്ര​ഷ​റ​ർ കെ. ​ജോ​സ​ഫ്, ഇ.​ടി. ബാ​ബു, ജോ​സ് കു​ന്ന​ത്ത്, എം.​കെ. ബേ​ബി, സി.​കെ. ബാ​ബു, ബാ​ബു രാ​ജേ​ഷ്, സു​നി​ൽ ജോ​ർ​ജ്, പി.​സി. ടോ​മി, അ​ജേ​ഷ്, പി.​എം. പൈ​ലി, പി.​ആ​ർ. വി​ജ​യ​ൻ, ലി​യോ ടോം, ​പ്ര​ഭാ​ക​ര​ൻ, സ​ജി വ​ർ​ഗീ​സ്, ശി​വ​ദാ​സ്, ഷാ​ജി​മോ​ൻ, ശ്രീ​കു​മാ​ർ, വി​കാ​സ് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsDamProtestImmigrant Farmer
News Summary - Protest against Dam today
Next Story