Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightചീ​യ​മ്പ​ത്ത്...

ചീ​യ​മ്പ​ത്ത് ക​ര​ടി​യു​ടെ സാ​ന്നി​ധ്യം; പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ

text_fields
bookmark_border
ചീ​യ​മ്പ​ത്ത് ക​ര​ടി​യു​ടെ സാ​ന്നി​ധ്യം; പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ
cancel
camera_alt

representational image

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലു​ൾ​പ്പെ​ട്ട 56, ചീ​യ​മ്പം 73, പ്ര​ദേ​ശ​ങ്ങ​ൾ ക​ര​ടി ഭീ​ഷ​ണി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ തോ​ട്ട​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് ക​ര​ടി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

കാ​ർ​ഷി​ക​വി​ള​ക​ൾ വി​ള​വെ​ടു​ക്കു​ന്ന സ​മ​യ​മാ​ണി​പ്പോ​ൾ. ഈ ​സ​മ​യ​ത്ത് വ​ന്യ​ജീ​വി​ക​ൾ തോ​ട്ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. പ​ണി​ക്കും മ​റ്റും തോ​ട്ട​ത്തി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യാ​ണു​ള്ള​ത്. ക​ര​ടി ശ​ല്യ​ത്തി​ൽ നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ ക​ര​ടി​യെ പി​ടി​കൂ​ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ർ ഉ​റ​പ്പുന​ൽ​കി. ഇ​തി​നാ​യി പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യെ ഇ​റ​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bearchiyambath
News Summary - presence of Bear in Chiyambath -Local residents are in fear
Next Story