പുലിഭീതിയിൽ പുൽപ്പള്ളി കാരിമ്പാതികുന്ന്
text_fieldsപുൽപള്ളി: പുലിഭീതിയിൽ പുൽപള്ളി കാരിമ്പാതികുന്നുകാർ. പുലിയുടെ കാൽപാടുകൾ പ്രദേശത്ത് പലയിടത്തും കണ്ടെത്തിയെങ്കിലും വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ ഇതുവരെ ചിത്രം പതിഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസം കാരിമ്പാതികുന്ന് സുമേഷിന്റെ വീടിനോട് ചേർന്ന സ്ഥലത്ത് പുലി എത്തിയിരുന്നു. വളർത്തുനായെ പിടിക്കാനും ശ്രമമുണ്ടായിരുന്നു.
ഇരുമ്പുകൂട്ടിൽ നിന്ന് നായെ പിടികൂടാൻ പുലിക്ക് കഴിഞ്ഞില്ല. ആക്രമണത്തിനിടെ പുലിയുടെ ചോരപ്പാടുകളും ഇവിടെ വീണു. നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഇവർ സന്ധ്യമയങ്ങുന്നതോടെ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. താൽകാലികമായി നിർമിച്ച ഷെഡ്ഡിലാണ് സുമേഷും കുടുംബവും കഴിയുന്നത്. പകൽ സമയത്ത് ഇവർ ജോലിക്ക് പോകുമ്പോൾ കുട്ടികളെ ഇവിടെ ഇരുത്തിയാണ് പോകുന്നത്. പ്രദേശവാസികളുടെ ഭീതിയകറ്റാൻ വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

