വോട്ടു ചോദിക്കാൻ ഇവിടെ വാട്സ് ആപില്ല; നാട്ടുവഴികൾ മാത്രം
text_fieldsചേകാടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും പ്രവർത്തകരും വോട്ട് തേടി പോകുന്നു
പുൽപള്ളി: തെരഞ്ഞെടുപ്പ് പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ വരെ പലവിധം അരങ്ങുതകർക്കുമ്പോൾ വനത്താൽ ചുറ്റപ്പെട്ട ചേകാടിയിൽ പ്രചാരണ പ്രവർത്തനം പരമ്പരാഗതരീതിയിൽതന്നെ. നാലുവശവും വനത്താൽ ചുറ്റപ്പെട്ട പുൽപള്ളി പഞ്ചായത്തിലെ ഒന്നാം വാർഡായ ചേകാടിയിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങൾക്കാണ് ഈന്നൽ.
ആദിവാസി ഭൂരിപക്ഷ മേഖലയിലെ വാർഡ് പട്ടികവർഗ സംവരണമാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ രംഗത്തുണ്ട്. ഒരു സ്വതന്ത്രനും ജനവിധി തേടുന്നു.
പിന്നാക്ക പ്രദേശമായ ചേകാടിയിൽ വികസന പ്രവർത്തനങ്ങൾ കാര്യമായൊന്നുമില്ല. മൊബൈൽ നെറ്റ്്വർക്കും േപരിനേ കിട്ടുന്നുള്ളൂ. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവാണ്.
വീട് കയറിയിറങ്ങിയുള്ള വോട്ട് അഭ്യർഥനയും പോസ്റ്റുകളിലൂടെയുള്ള പ്രചാരണവും മറ്റുമാണ് നടക്കുന്നത്. സ്ഥാനാർഥികൾ വോട്ടർമാരെ കാണാൻ ഗ്രാമവഴികൾ താണ്ടുകയാണ്.