Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
drinking water shortage
cancel
camera_alt

1. പാ​ള​ക്കൊ​ല്ലി​ നാ​മ​റ്റം ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ ടാ​ങ്ക്, 2. കോ​ള​നി​യി​ലെ

നി​ല​വി​ലു​ള്ള കു​ഴ​ൽക്കി​ണ​ർ മൂ​ടി​യ നി​ല​യി​ൽ. സ​മീ​പം കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ർ

പു​ൽ​പ​ള്ളി: പാ​ള​ക്കൊ​ല്ലി​യി​ലെ നാ​മ​റ്റം ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കു​ടി​വെ​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ വോ​ട്ട് ചെ​യ്യി​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഇ​വി​ടു​ത്തെ പ​ത്തോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് പു​ൽ​പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഭൂ​ര​ഹി​ത​രാ​യ എ​ട്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ​ത്. ഇ​വ​ർ​ക്കാ​യി കു​ഴ​ൽ കി​ണ​ർ നി​ർ​മി​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഇ​ത്ര​യും​കാ​ലം ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

അ​ഞ്ച് മാ​സം മു​മ്പ് ഇ​വ​ർ​ക്കാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​ടി​വെ​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. നി​ല​വി​ൽ ഇ​വ​ർ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഴ​ൽ കി​ണ​റി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ത്ത് വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. ഈ ​പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഴ​ൽക്കി​ണ​ർ പൈ​പ്പി​ട്ട് മൂ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​വ​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കാ​താ​യി.

ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നു​മാ​ണ് പ​ല​രും വെ​ള്ളം ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടും ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

കൊ​ടും വേ​ന​ലി​നെ​ത്തു​ട​ർ​ന്ന് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളെ​ല്ലാം വ​റ്റു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വോ​ട്ട് ചെ​യ്യാ​നി​ല്ല എ​ന്ന നി​ല​പാ​ടു​മാ​യി കോ​ള​നി​ക്കാ​ർ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ക​ല​ക്ട​ർ അ​ട​ക്കം ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsDrinking Water Shortage
News Summary - Namattam tribal colony without drinking water
Next Story