മഴക്കുറവ്; നഴ്സറികൾ പ്രതിസന്ധിയിൽ
text_fieldsപുൽപള്ളിയിലെ നഴ്സറി
പുൽപള്ളി: മഴക്കാലമായിട്ടും കുറഞ്ഞമഴ മാത്രം കിട്ടുന്നത് കാർഷിക നഴ്സറികളെ പ്രതിസന്ധിയിലാക്കുന്നു. രണ്ടുമാസംമുമ്പ് വിറ്റുതീരേണ്ട തൈകൾ മിക്ക നഴ്സറികളിലും കെട്ടിക്കിടക്കുകയാണിപ്പോൾ. നടീൽ വസ്തുക്കൾ നടാൻ മഴവൈകിയത് നഴ്സറി നടത്തിപ്പുകാരെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കി.
കാർഷിക ജില്ലയായ വയനാട്ടിൽ നിരവധി നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്. കുരുമുളക്, കാപ്പി, കവുങ്ങ്, തെങ്ങ് തുടങ്ങിയ നടീൽ വസ്തുക്കളെല്ലാം ഏപ്രിൽ അവസാന വാരത്തോടുകൂടി തന്നെ വിൽപനക്കായി ഒരുക്കിയിരുന്നു. എന്നാൽ, വേനൽ മഴയും കാലവർഷവും ശക്തമായി ലഭിക്കാത്തതിനാൽ ഇവ നഴ്സറികളിൽ കെട്ടിക്കിടക്കുകയാണ്. ലക്ഷങ്ങൾ മുതൽ മുടക്കിയാണ് പലരും ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ശക്തമായ മഴ വരും ദിവസങ്ങളിൽ ലഭിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം ഇവർക്കുണ്ടാകും. ഇതിനു പുറമെ കർഷകരും മഴയില്ലാത്തതിനാൽ വിളകൾ നടാനാവാതെ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

