കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsസുജിത്ത്
പുല്പള്ളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂര്‍, ചക്കാലക്കല്‍ വീട്ടില്‍ സുജിത്തി (28)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കവർച്ച, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കൂത്തുപറമ്പ് കവർച്ചക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. ഇയാളെ മുമ്പ് കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു.
നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നതിനാലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചത്. വയനാട് ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ല കലക്ടറാണ് ഉത്തരവിറക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

