ഇരുളം ഓർക്കടവ്; എങ്ങുമെത്താതെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി
text_fieldsഇരുളം ഓർക്കടവിലെ വന്യജീവി ശല്യം രൂക്ഷമായ പ്രദേശം
പുൽപള്ളി: ഇരുളം ഓർക്കടവിലെ കുടുംബങ്ങളുടെ സ്വയം സന്നദ്ധ പുനരധിവാസത്തിന് ആവിഷ്കരിച്ച പദ്ധതിയുടെ നിർവഹണം മന്ദഗതിയിലെന്ന് ഗുണഭോക്താക്കൾ. മൂന്നുവർഷം മുമ്പ് സമ്മത പത്രവും മറ്റ് രേഖകളും വനംവകുപ്പിന് കൈമാറിയെങ്കിലും നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും പദ്ധതിയുടെ ഗുണം ലഭിച്ചിട്ടില്ല.
സംസ്ഥാനാവിഷ് കൃത പുനരധിവാസ പദ്ധതിയിൽ ഗുണഭോക്താക്കൾ ആകുന്നതിന് 2021ൽ ഇവിടെയുള്ളവർ അപേക്ഷ നൽകിയിരുന്നു.
ഇതിൽ കുറച്ചു കുടുംബങ്ങൾക്ക് തുക കൈമാറി. എന്നാൽ, ബാക്കിയുള്ളവരുടെ കാര്യത്തിൽ നിസ്സാര കാരണങ്ങളുടെ പേരിൽ തുക കൈമാറാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി. വന്യജീവി ശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം.
കുറേ കുടുംബങ്ങൾ ഇവിടെ നിന്നും മാറി പോയി. വനത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ കാട്ടാനയും കടുവയുമടക്കമുള്ള വന്യജീവികൾ എല്ലാ സമയവും കൃഷിയിടങ്ങളിൽ എത്തുകയാണ്. ഇതു കാരണം കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. വ
യലിൽ കൃഷിയിറക്കാത്തതിനാൽ തരിശ്ശായി കിടക്കുകയാണ്. കൃഷിയിടങ്ങളും കാടുമൂടി. അതോടെ കൃഷിയിടത്തിൽ നിന്നുള്ള വരുമാനവും നിലച്ചു. ഇവിടെ അവശേഷിക്കുന്ന കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ സാമ്പത്തിക സഹായം ഉടൻ കൈമാറണമെന്നാണ് ആവശ്യം.
ഭൂമിയുടെ രേഖകൾ ശരിയാക്കി നിൽകിയിട്ടും ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. 60 ഏക്കറോളം ഭൂമിയാണ് ഓർക്കടവിലുള്ളത്. ഇതിൽ പകുതിയോളം കുടുംബങ്ങൾക്ക് തുക കൈമാറി.
അവശേഷിക്കുന്നവരുടെ കാര്യത്തിലാണ് യാതൊരു തീരുമാനവും ഉണ്ടാകാത്തത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

