കൊടിയ വേനലിലും നെൽകൃഷിയുമായി ഗൗഡ സമുദായം
text_fieldsപുൽപള്ളി: കബനിയുടെ തീരത്തെ പാടശേഖരങ്ങളിൽ കൊടിയ വേനലിലും നെൽകൃഷിയുമായി ഗൗഡ സമുദായം. പതിറ്റാണ്ടുകൾക്ക് മുമ്പ് കർണാടകയിൽ നിന്ന് കുടിയേറിയ ഗൗഡ സമുദായം മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മരക്കടവിലാണ് തിങ്ങിപ്പാർക്കുന്നത്. പാരമ്പര്യമായി നെൽകൃഷിയെ സംരക്ഷിച്ചുവരികയാണ് ഇവർ. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമാണ് മരക്കടവ്. ഇവിടെ എഴുപതോളം ഗൗഡ കുടുംബങ്ങളാണുള്ളത്.
ഇവരെല്ലാം നെൽകൃഷി ചെയ്യുന്നവരാണ്. മൈസൂരിനടുത്തെ ചിത്രദുർഗയിൽ നിന്നാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയെത്തിയത്. അന്നുമുതൽ കാർഷിക വൃത്തിയെ പരിപാലിച്ചു പോരുന്നവരാണ് ഇവർ. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിന്റെ പല ഭാഗങ്ങളും വരണ്ടുണങ്ങുമ്പോഴും ഇവർ താമസിക്കുന്ന വീടുകളോട് ചേർന്നുള്ള കൃഷിയിടങ്ങൾ പച്ചപ്പിൽ തന്നെയാണുള്ളത്. നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന നെൽകൃഷി മനോഹര കാഴ്ചയാണ്. പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്തും മറ്റുമാണ് ഇവർ കൃഷി സംരക്ഷിച്ചുവരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

