ഇന്ധന വിലവർധന: മോദിയുടെ നാട്ടിൽ പ്രതിഷേധിച്ച് മലയാളി യുവാക്കൾ
text_fieldsപുൽപള്ളി: ഇന്ധന വിലവർധനവിനെതിരെ മലയാളി യുവാക്കളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡോദരയിലെ പെേട്രാൾ പമ്പിൽ കേരള ചായ വിതരണംചെയ്താണ് യുവാക്കൾ പ്രതിഷേധിച്ചത്. പുൽപള്ളി സ്വദേശികളായ അഭിജിത്ത് കെ. വർഗീസും സി.എസ്. ജോജിയുമാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യ മുഴുവൻ സ്കൂട്ടിയിൽ സഞ്ചരിച്ച് ഹെൽമറ്റ് ഉപയോഗത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര തിരിച്ചത്. ഇന്ധനവില അടിക്കടി ഉയർന്നതോടെ വഡോദരയിലെത്തിയ ഇവർ ചായ വിതരണം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു. ഒക്ടോബർ നാലിന് പുൽപള്ളി പഴശ്ശിരാജ കോളജിൽ നിന്ന് ആരംഭിച്ച യാത്ര നിലവിൽ 2500 കിലോമീറ്റർ പിന്നിട്ടു.

