ഭാര്യ അടിയേറ്റ് മരിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ
text_fieldsബാബു
പുൽപള്ളി: ഭാര്യ അടിയേറ്റ് മരിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണി (55) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബുവിനെയാണ് (60) പുൽള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ച 2.30നാണ് സംഭവം.
ഇരുളത്തുള്ള മകന് ബിജുവിനെ ഫോണില്‍ വിളിച്ച് അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടു. ഇതുപ്രകാരം മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.
കുടുംബ വഴിക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പുൽപള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തകൃഷ്ണന്, എസ്.ഐ സി.ആര്. മനോജ്, എച്ച്. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

