Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightദു​രി​ത​ത്തി​ലാ​യി...

ദു​രി​ത​ത്തി​ലാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ; ക​ന്നു​കാ​ലി​ക​ൾ​ക്ക് ച​ർ​മ​മു​ഴ രോ​ഗം വ്യാ​പ​കം

text_fields
bookmark_border
ദു​രി​ത​ത്തി​ലാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ; ക​ന്നു​കാ​ലി​ക​ൾ​ക്ക്   ച​ർ​മ​മു​ഴ രോ​ഗം വ്യാ​പ​കം
cancel

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി മേ​ഖ​ല​യി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് ച​ർ​മ​മു​ഴ രോ​ഗം പ​ട​രു​ന്നു. ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

ക​ന്നു​കാ​ലി​ക​ൾ​ക്ക് ച​ർ​മ​മു​ഴ വ്യാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. മാ​ര​പ്പ​ൻ​മൂ​ല, കോ​ള​റാ​ട്ടു​കു​ന്ന്, മൂ​ഴി​മ​ല, കാ​പ്പി​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ക​ന്നു​കാ​ലി​ക​ൾ​ക്കാ​ണ് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്. കോ​ള​റാ​ട്ടു​കു​ന്ന് ക​ടു​വ​നാ​ൽ തോ​മ​സി​ന്റെ പ​ശു​വും കി​ടാ​വും രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ച​ത്തു​പോ​യി​രു​ന്നു. കോ​ള​റാ​ട്ടു​കു​ന്ന് ആ​നി, തോ​ട്ട​ത്തി​ൽ ജോ​ർ​ജ്, മാ​ര​പ്പ​ൻ​മൂ​ല അ​യ്യ​ന്നം​പ​റ​മ്പി​ൽ ജോ​ൺ എ​ന്നി​വ​രു​ടെ പ​ശു​ക്ക​ളും ച​ത്തു.

മൂ​ഴി​മ​ല ആ​ലു​ങ്ക​ൽ ടോ​മി, ക​രി​ഞ്ഞാ​ലി​ൽ രാ​ജു, എ​ള്ളു​ങ്ക​ൽ ബേ​ബി തു​ട​ങ്ങി​യ​വ​രു​ടെ ക​ന്നു​കാ​ലി​ക​ളും ച​ർ​മ​മു​ഴ ബാ​ധ​യെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.ഈ ​രോ​ഗ​ത്തി​ന് കൃ​ത്യ​മാ​യ മ​രു​ന്നു​ക​ൾ പു​ൽ​പ​ള്ളി മൃ​ഗാ​ശു​പ​ത്രി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ​ക്ക് പ​രാ​തി​യു​ണ്ട്.

പ​ശു​ക്ക​ൾ ച​ത്ത ക​ർ​ഷ​ക​ർ ഇ​തു​സം​ബ​ന്ധി​ച്ച് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​വ​രും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ശ്ര​ദ്ധ​യും ചെ​ലു​ത്തു​ന്നി​ല്ല. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​വ​ർ​ധ​ന​യും മ​റ്റ് വ​ർ​ധി​ച്ച ചി​കി​ത്സ​ച്ചെ​ല​വു​ക​ളും മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പ​ശു​ക്ക​ൾ​ക്ക് ച​ർ​മ​മു​ഴ കൂ​ടി വ​രു​ന്ന​തോ​ടെ ദു​രി​തം വ​ർ​ധി​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsDiseaseDairy FarmersDistress
News Summary - Dairy-farmers-distress-disease-Cattle
Next Story