Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പിസെറ്റ് താന്നിതെരുവിൽ വാഹനാപകടം തുടർക്കഥ

text_fields
bookmark_border
സുരക്ഷ ബോർഡുകളോ ദിശാബോർഡുകളോ ഇല്ല
കാപ്പിസെറ്റ് താന്നിതെരുവിൽ വാഹനാപകടം തുടർക്കഥ
cancel
camera_alt

അ​ഞ്ച് റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന താ​ന്നി​തെ​രു​വ് ക​വ​ല

പുൽപള്ളി: കാപ്പിസെറ്റ് റൂട്ടിൽ അഞ്ച് റോഡുകൾ ചേരുന്ന താന്നിതെരുവിൽ വാഹനാപകടങ്ങൾ പതിവാകുന്നു. സമീപകാലത്ത് റോഡ് വീതികൂട്ടി നന്നാക്കിയതോടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. ഇവിടെ ട്രാഫിക് സുരക്ഷ ബോർഡുകളോ മറ്റ് സംവിധാനങ്ങളോ അധികൃതർ ഒരുക്കിയിട്ടില്ല.

പുൽപള്ളി ഷെഡിൽ നിന്ന് മുള്ളൻകൊല്ലിക്കും പുൽപള്ളി ടൗണിൽ നിന്ന് കാപ്പിസെറ്റിലേക്കും പാലമൂലയിൽ നിന്ന് താന്നിതെരുവിലേക്കും കടന്നുവരുന്ന റോഡാണിത്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ഭാഗത്തുണ്ട്. ദിശബോർഡ് സ്ഥാപിക്കാത്തതിനാൽ വാഹന യാത്രക്കാർക്ക് റോഡ് തിരിച്ചറിയാനും പ്രയാസമാണ്. റോഡ് നന്നാക്കിയപ്പോൾ കവലയിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനും ട്രാഫിക് ബോർഡുകൾ സ്ഥാപിക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car accident common in kappisetu thanni street
Next Story