കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsസുഹൈൽ അൻഷാദ്
പുൽപള്ളി: കർണാടക അതിർത്തിയായ പെരിക്കല്ലൂർ, കബനി തീര മേഖലകളിൽ നടത്തിയ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. നെന്മേനി കരടിപ്പാറ നൊട്ടത്ത് വീട്ടിൽ സുഹൈൽ (23), നെന്മേനി കരടിപ്പാറ കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24) എന്നിവരെയാണ് സുൽത്താൻ ബത്തേരി എക്സൈസ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ വി.എ. ഉമ്മറും സംഘവും അറസ്റ്റ് ചെയ്തത്.
52 ഗ്രാം കഞ്ചാവ് പ്രതികളിൽനിന്നും പിടികൂടി. പ്രതികൾക്ക് എതിരെ പുൽപള്ളി പൊലീസ് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്. രണ്ടാഴ്ച മുമ്പ് അര കിലോ കഞ്ചാവും കാറും അടക്കം നാലു പേരെ പൊലീസ് പിടികൂടിയിരുന്നു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ അമൽ തോമസ്, ജിബിൻ, ഷിനോജ്, രതീഷ്, സുദിവ്യ ബായ് എന്നിവർ പങ്കെടുത്തു.

