വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
text_fieldsഷാജി ജോസഫ്
പുല്പള്ളി: വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ആനപ്പാറ, പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷാജി ജോസഫി നെയാണ് (49) പുല്പള്ളി എസ്.ഐ കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ 22ന് വാഴക്കവല വെച്ചാണ് സംഭവം. വാഴക്കവല സ്വദേശിയായ വയോധികന് സ്കൂട്ടറില്‍ പോകുമ്പോള്‍ വഴി തടസപ്പെടുത്തി നിന്നിരുന്ന ഷാജിയുടെ പിക് അപ് വാഹനം മാറ്റാന്‍ പറഞ്ഞതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. ഷാജിയും മറ്റു മൂന്ന് പേരും ചേര്‍ന്ന് വയോധികനെ തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

