അപൂര്‍വരോഗം ബാധിച്ച രണ്ടര വയസ്സുകാരന് ചികിത്സാസഹായം തേടുന്നു
text_fieldsജീവന് ജിയോ ജോസഫ്
പുൽപള്ളി: അപൂര്‍വരോഗം ബാധിച്ച രണ്ടര വയസ്സുകാരന് ചികിത്സാസഹായം തേടുന്നു.
പുൽപള്ളി സീതാമൗണ്ട് പുന്നാടിയില്‍ ടി.പി. ജോസഫ്-അഞ്ജു ദമ്പതികളുടെ ഏകമകൻ ജീവന് ജിയോ ജോസഫ് എന്ന രണ്ടര വയസ്സുകാരനാണ് ജന്മനാ ശരീരത്തിലെ ഭക്ഷണം ഇറക്കുന്ന കുഴലും, ശ്വാസമെടുക്കുന്ന കുഴലും കൂടിച്ചേര്‍ന്ന അവസ്ഥയുള്ള രോഗം ബാധിച്ച് ദുരിതത്തിലായിരിക്കുന്നത്. ജനിച്ച അന്നുമുതല്‍ ഈ കുഞ്ഞ് ചികിത്സയിലാണ്. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ജോസഫിന് കുട്ടിയുടെ തുടര്‍ചികിത്സ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ അടിയന്തര ശസ്ത്രക്രിയയും ആവശ്യമായി വന്നിരിക്കുന്നു.
ജനുവരി 18ന് നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം രൂപയിലധികം ചെലവുവരും. കുടുംബത്തെ സഹായിക്കാന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയന് പുത്തന്‍ വീട്ടില്‍ ചെയര്‍മാനും ജോബി കരോട്ടുകുന്നേല്‍ കണ്‍വീനറുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.
കുട്ടിയുടെ ശസ്ത്രക്രിയക്ക് ആവശ്യമായ സഹായം താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണമെന്ന് ഇരുവരും അഭ്യർഥിച്ചു. Account number: 110031953417. IFSC: CNRB0001701. ഫോണ്‍: 9946407446, 9846391907.

