പുല്പള്ളി, വെളളമുണ്ട എ.ബി.സി.ഡി ക്യാമ്പുകള്‍ സമാപിച്ചു
text_fieldsവെള്ളമുണ്ട എ.ബി.സി.ഡി ക്യാമ്പ് സമാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: വെള്ളമുണ്ട, പുല്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 14364 സേവനങ്ങള്‍ നല്കി. വെള്ളമുണ്ടയില്‍ 3096 പേര്‍ക്കായി 7202 സേവനങ്ങളും, പുല്പള്ളിയില് 7162 സേവനങ്ങളുമാണ് നല്‍കിയത്. ഗോത്രവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കാനായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പുകളില്‍ പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബല്‍ വകുപ്പ് എന്നിവ പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
വെളളമുണ്ട, പുല്പള്ളി എ.ബി.സി.ഡി ക്യാമ്പുകളുടെ സമാപന സമ്മേളനം ജില്ല കലക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. പുല്പള്ളിയില് സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ. ദേവകി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ പി. ജയരാജന് മുഖ്യപ്രഭാഷണം നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്, പുല്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ല പഞ്ചായത്തംഗം എ.എന്‍. സുശീല, എ.ഡി.എം എന്‍.ഐ ഷാജു, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍, ഫിനാന്‍സ് ഓഫിസര്‍ എ.കെ. ദിനേശന്, തഹസില്‍ദാര്‍ വി.കെ. ഷാജി, പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

