Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപാലങ്ങളുടെ...

പാലങ്ങളുടെ പുനര്‍നിർമാണം എസ്റ്റിമേറ്റ് തയാറാക്കാന്‍ നിർദേശം

text_fields
bookmark_border
പാലങ്ങളുടെ പുനര്‍നിർമാണം എസ്റ്റിമേറ്റ് തയാറാക്കാന്‍ നിർദേശം
cancel

ക​ൽ​പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍ന്ന മീ​ന​ങ്ങാ​ടി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ല​ങ്ങ​ളും ദേ​ശീ​യ​പാ​ത​യി​ല്‍ വി​ള്ള​ല്‍ വീ​ണ ഭാ​ഗ​വും ജി​ല്ല ക​ല​ക്ട​ര്‍ എ. ​ഗീ​ത സ​ന്ദ​ര്‍ശി​ച്ചു.

മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മാ​നി​കാ​വ് ചൂ​തു​പാ​റ റോ​ഡി​ലെ ആ​ലി​ല​ക്കു​ന്ന് പാ​ലം ത​ക​ര്‍ന്ന സ്ഥ​ല​ത്ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​റി​നൊപ്പ​മാ​ണ് ക​ല​ക്ട​ര്‍ എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് പെ​യ്ത ശ​ക്ത​മാ​യ മ​ഴി​യി​ലാ​ണ് പൂ​താ​ടി എ​രു​മ​ത്താ​രി വ​യ​ല്‍ റോ​ഡി​ലെ പാ​ല​വും മീ​ന​ങ്ങാ​ടി ആ​ലി​ല​ക്കു​ന്ന് പാ​ല​വും പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന​ത്.

ഇ​രു​പാ​ല​ങ്ങ​ളും പു​ന​ര്‍നി​ര്‍മി​ക്കാ​ന്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സാ​ങ്കേ​തി​ക വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ക്ക് ജി​ല്ല ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. താ​ൽക്കാലി​ക​മാ​യി പാ​ല​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര സൗ​ക​ര്യം ഒ​രു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പാ​ലം പു​ന​ര്‍ നി​ര്‍മി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മീ​ന​ങ്ങാ​ടി ചി​ല്ലി​ങ് പ്ലാ​ന്റി​ന് സ​മീ​പ​ത്തു​ണ്ടാ​യ റോ​ഡി​ലെ വി​ള്ള​ല്‍ അ​ട​ക്കുന്ന​തി​ന്റെ അ​റ്റ​കു​റ്റ​പ്പണി​ക​ളും ജി​ല്ല ക​ല​ക്ട​ര്‍ നി​രീ​ക്ഷി​ച്ചു.

പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. എ.​ഡി.​എം എ​ന്‍.​ഐ ഷാ​ജു, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​അ​സൈ​നാ​ര്‍, മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ഇ. വി​ന​യ​ന്‍, മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​പി. നു​സ്‌​റ​ത്ത്, മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ ബേ​ബി വ​ര്‍ഗീ​സ്, ബ​ത്തേ​രി ത​ഹ​സി​ല്‍ദാ​ര്‍ വി.​കെ. ഷാ​ജി, ഡെ​പ്യൂ​ട്ടി താ​സി​ല്‍ദാ​ര്‍ ടി.​വി. പ്ര​കാ​ശ്, വാ​ര്‍ഡ് അം​ഗം ഐ.​ബി. മൃ​ണാ​ലി​നി, അം​ബി​ക ബാ​ല​ന്‍ എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpattabridgereconstruction
News Summary - Proposal to prepare estimates for reconstruction of bridges
Next Story