ശ്രേയയുടെ സ്നേഹാശംസകള്‍ക്ക് മറുപടിയയച്ച് പ്രിയങ്ക ഗാന്ധി
text_fieldsചേനാട് ഗവ. സ്കൂൾ വിദ്യാർഥിയായ ശ്രേയക്ക് പ്രിയങ്ക ഗാന്ധി അയച്ച മറുപടികത്ത് സ്കൂൾ അസംബ്ലിയിൽ കൈമാറുന്നു
സുല്‍ത്താന്‍ബത്തേരി: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തനിക്കു കത്തയച്ച സ്കൂൾ വിദ്യാർഥിനിക്ക് മറുപടി കത്തയച്ച് പ്രിയങ്ക ഗാന്ധി.
പ്രമുഖരായ ആര്‍ക്കെങ്കിലും ക്രിസ്തുമസ്-ന്യൂയര്‍ ആശംസകള്‍ എഴുതിയയക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചേനാട് ഗവ. സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ ശ്രേയാ ഷബിനാണ് പ്രിയങ്കാഗാന്ധിക്ക് നാലാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് ആശംസകത്ത് അയച്ചത്. സിലബസിലുള്ള പോസ്റ്റാഫിസ് പരിചയപ്പെടുത്തലിന്റെ ഭാഗമായി പ്രമുഖരായവര്‍ക്ക് ആശംസകളെഴുതിയ കാര്‍ഡുകള്‍ അധ്യാപകര്ക്കൊപ്പമെത്തി കുട്ടികള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാര്‍ഡയച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ശ്രേയയെ തേടി പ്രിയങ്കാഗാന്ധിയുടെ മറുപടിയെത്തി. ശ്രേയക്കും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് സ്വന്തം കൈപ്പടയില്‍ തന്നെയായിരുന്നു പ്രിയങ്കാഗാന്ധി മറുപടിയെഴുതിയത്. ചേനാട് ഗവ. സ്കൂളിലെ പ്രധാനാധ്യാപകനായ ബിജു സ്കൂൾ അസംബ്ലിയിൽ വെച്ചാണ് പ്രിയങ്കാഗാന്ധിയുടെ ആശംസാകാര്‍ഡ് ശ്രേയക്ക് കൈമാറിയത്. ആറാംമൈല്‍ ചെതലയം ഷണ്മുഖ വിലാസത്തില്‍ ഷബിന്-അഞ്ജലി ദമ്പതികളുടെ മകളാണ് ശ്രേയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

