Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദയാത്രക്കിടെ പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി ആ​രോപണം; മീ​ന​ങ്ങാ​ടി സ്കൂ​ളി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

text_fields
bookmark_border
വിദ്യാർഥികൾ പകർത്തിയ വി​ഡി​യോ പു​റ​ത്ത്
വിനോദയാത്രക്കിടെ പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി ആ​രോപണം; മീ​ന​ങ്ങാ​ടി സ്കൂ​ളി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​നോ​ദ​യാ​ത്ര​ക്കി​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​നും പി.​ടി.​എ പ്ര​സി​ഡ​ന്റും മ​ദ്യ​പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ഇ​തു​സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ര​ക്ഷി​താ​ക്ക​ൾ സം​ഘ​ടി​ച്ച് സ്കൂ​ളി​ലെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​സാ​ധ്യ​ത​യും ഉ​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​ണ് സ്കൂ​ളി​ലെ​ത്തി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ. ജ​ലീ​ൽ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സ്കൂ​ളി​ൽ​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മൂ​ന്നു ബ​സു​ക​ളി​ലാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ 130 വി​ദ്യാ​ർ​ഥി​ക​ൾ വി​നോ​ദ​യാ​ത്ര​ക്ക് പോ​യ​ത്. പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​സ്. ഹാ​ജി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഠ​ന​യാ​ത്ര. തി​രി​ച്ചു​പോ​രും വ​ഴി​യാ​ണ് പി.​ടി.​എ പ്ര​സി​ഡ​ന്റി​ന്റെ​യും പ്രി​ൻ​സി​പ്പ​ലി​ന്റെ​യും പെ​രു​മാ​റ്റ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​ത്. കു​ട്ടി​ക​ൾ ഇ​തിന്റെ വി​ഡി​യോ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

രാ​വി​ലെ വി​നോ​ദ​യാ​ത്ര സം​ഘം സ്കൂ​ളി​ൽ എ​ത്തി​യ​തോ​ടെ കാ​ത്തു​നി​ന്ന ര​ക്ഷി​താ​ക്ക​ൾ അ​ധ്യാ​പ​ക​രെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ലി​നെ സ്കൂ​ളി​ലേ​ക്ക് ക​യ​റാ​ൻ ര​ക്ഷി​താ​ക്ക​ൾ അ​നു​വ​ദി​ച്ചി​ല്ല. പ്രി​ൻ​സി​പ്പ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും പി.​ടി.​എ പ്ര​സി​ഡ​ന്റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. പൊ​ലീ​സെ​ത്തി പ്രി​ൻ​സി​പ്പ​ൽ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ മീ​ന​ങ്ങാ​ടി ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റി​ലെ​ത്തി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ര​ക്തം പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു.

എ​ന്നാ​ൽ, മൂ​ത്ര പ​രി​ശോ​ധ​ന​ക്ക് പ്രി​ൻ​സി​പ്പ​ൽ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ര​ക്ത​പ​രി​ശോ​ധ​ന ഫ​ലം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ മാ​ത്ര​മേ പു​റ​ത്തു​വ​രൂ.

പി.​ടി.​എ പ്ര​സി​ഡ​ന്റ് മ​ദ്യ​പി​ച്ചു​വെ​ന്ന് കു​ട്ടി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്നും താ​ൻ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് പ്രി​ൻ​സി​പ്പ​ൽ ഷി​ബി കൃ​ഷ്ണ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Principal and PTA president accused of drinking alcohol during field trip
Next Story