ജീവനും കൃഷിക്കും ഭീഷണിയായി കാട്ടുപന്നികൾ
text_fieldsആനോത്ത് പ്രദേശത്ത് കർഷകന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നി
പൊഴുതന: കൃഷിയിടങ്ങളിൽ മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൊഴുതന, വെങ്ങപ്പള്ളി മേഖലയിലാണ് കൃഷിയിടങ്ങളിലെ വാഴകളും കാർഷികവിളകളും കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പികുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ചുണ്ടപ്പാടി സ്വദേശിനി നബീസയുടെ കൃഷിയിടത്തിലെ വാഴത്തൈകൾ കാട്ടുപന്നികള്‍ കൂട്ടാമായെത്തി കുത്തിമറിച്ചിട്ടു. പൊഴുതന, ആനോത്ത് മേഖലകളിലും പന്നി ശല്യം രൂക്ഷമാണ്. കർഷകരുടെ നാലും അഞ്ചും മാസം പ്രായമായ വാഴകളാണ് നശിപ്പിക്കപ്പെട്ടവ. കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും ഇവക്കെതിരെ ഒന്നും ചെയ്യാന്‍ അധികൃതർ തയാറാവുന്നില്ല. പന്നിശല്യം മൂലം മേഖലയിലെ മരച്ചീനിയടക്കം കൃഷി ചെയ്യുന്നവരും ദുരിതത്തിലാണ്. കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണിവർ. പന്നിശല്യം മനുഷ്യജീവനും ഭീഷണിയാകുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് പൊഴുതനയിൽ രണ്ടുപേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ അടിയന്തരനടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

