Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightവീ​ടി​ന് മു​ക​ളി​ൽ...

വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് വീട്ടമ്മക്ക് പ​രി​ക്ക്

text_fields
bookmark_border
tree fallen
cancel
camera_alt

സു​ഗ​ന്ധ​ഗി​രി​യി​ൽ മ​രം വീ​ണ് ത​ക​ർ​ന്ന വീ​ട്

പൊ​ഴു​ത​ന: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന് മു​ക​ളി​ൽ മ​രം പൊ​ട്ടി വീ​ണ് വീട്ടമ്മക്ക് പ​രി​ക്കേ​റ്റു. പൊ​ഴു​ത​ന സു​ഗ​ന്ധ​ഗി​രി അ​ഞ്ചാം ഷെ​ഡ് സ്വ​ദേ​ശി​നി രു​ക്മി​ണി വി​ജ​യ​നാ​ണ് (63) പ​രി​ക്കേ​റ്റ​ത്. ബുധനാഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം.

നാ​ട്ടു​കാ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി പ​രി​ക്കേ​റ്റ രു​ക്മി​ണി​യെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​ഗ്​​നി​ശ​മ​ന സേ​ന​യും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി.

മൂ​ന്നാം യൂ​നിറ്റിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
TAGS:housewife injured injury tree fell down 
News Summary - The housewife was injured when tree fell on the top of her house
Next Story