Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightപൊ​ഴു​ത​ന​യി​ൽ...

പൊ​ഴു​ത​ന​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

text_fields
bookmark_border
പൊ​ഴു​ത​ന​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം
cancel

പൊ​ഴു​ത​ന: പൊ​ഴു​ത​ന ടൗ​ണി​ലെ തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. ഇ​വ​യു​ടെ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ ആ​ളു​ക​ൾ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ഏ​റെക്കാല​മാ​യി നേ​ര​മി​രു​ളു​ന്ന​തോ​ടെ മാ​ർ​ക്ക​റ്റ് പ​രി​സ​രം ഉ​ള്‍പ്പെ​ടെ ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും തെ​രു​വു​നാ​യ്ക്ക​ള്‍ കീ​ഴ​ട​ക്കു​ന്ന​ത് ടൗ​ണി​ലെ​ത്തു​ന്ന​വ​ര്‍ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്‌​ടി​ക്കു​ന്ന​ത്. അ​ത്തി​മൂ​ല ജ​ങ്ഷ​ൻ, എ​ൽ.​പി സ്‌​കൂ​ൾ റോ​ഡ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഇ​വ പ​ക​ല്‍ സ​മ​യ​ത്ത് പോ​ലും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ട്. കാ​ല്‍ന​ട​യാ​ത്രക്കാർ തെ​രു​വു​നാ​യ്ക്ക​ളെ ഭ​യ​ന്ന് വേ​ണം സ​ഞ്ച​രി​ക്കാ​ൻ. ഇ​വ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ക്ക് കു​റു​കെ ചാ​ടു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​നോ​ത്ത് പാ​ല​ത്തി​ന് സ​മീ​പം സ്‌​കൂ​ട്ട​റി​ന് മു​ന്നി​ൽ നാ​യ് ചാ​ടി യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. തെ​രു​വ്നാ​യ്ക്ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ന്‍ പ​ദ്ധ​തി ഉ​ണ്ടാ​യി​ട്ടും അ​വ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​താ​ണ് എ​ണ്ണം വ​ര്‍ധി​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ക്കു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യപ്പെടുന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogpozhuthana
News Summary - Street dog nuisance in pozhuthana
Next Story